Your Image Description Your Image Description

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം ഏപ്രിലിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിർമ്മാണത്തിനും, നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കും, മറ്റ് പ്രവർത്തനങ്ങൾക്കുമായി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ചെലവഴിച്ച ആകെ കണക്കുകളും പുറത്തു വിട്ടു. 2020 ഫെബ്രുവരി 5 ന് ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം അഞ്ച് വര്‍ഷത്തിനിടെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 2,150 കോടി രൂപ ചെലവഴിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ഞായറാഴ്ച അയോധ്യയിലെ മണി രാം ദാസ് ചാവ്‌നിയിൽ ചേർന്ന ക്ഷേത്ര ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റികളുടെ യോഗത്തിൽ, കഴിഞ്ഞ മാസം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തെത്തുടർന്ന്, രാമക്ഷേത്രത്തിൽ മുഖ്യ പുരോഹിതൻ ഉണ്ടാകില്ലെന്ന് തീരുമാനിച്ചു. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, 15 ബോർഡ് അംഗങ്ങളിൽ 12 പേർ പങ്കെടുത്തു.

അവരിൽ നാലുപേർ ഓൺലൈനായി ചേർന്നു, രണ്ടുപേർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല, മറ്റൊരു അംഗം കാമേശ്വർ ചൗപാൽ ഈ വർഷം ഫെബ്രുവരി 7 ന് മരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില് നികുതിയും സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 396 കോടി രൂപ സര്‍ക്കാരിനായി നല്‍കി. ഇതില്‍ ജിഎസ്ടിയായി 272 കോടി രൂപ നല്‍കിയതായും ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 96 ശതമാനവും പൂര്‍ത്തിയായതായും ബാക്കിയുള്ളവ അക്ഷയ തൃതീയ ദിവസമായ (ഏപ്രില്‍ 30) ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നും ട്രസ്റ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *