Your Image Description Your Image Description

പതിനാലുകാരനായ ഒരു പയ്യന് 2023 ൽ ഒ​രു അ​ന്താ​രാ​. ക​മ്പ​നി​യി​ൽ ജോ​ലി​കി​ട്ടി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൽ. അ​വ​ന്റെ പേരാണ് കൈ​റ​ൻ ക്വാ​സി. ക​മ്പ​നി​യു​ടെ ച​രി​ത്ര​ത്തി​ലെ തന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ജീ​വ​ന​ക്കാ​ര​നാ​ണ് ക്വാ​സി. എ​യ്‌​റോ​സ്‌​പേ​സി​ലും കൃ​ത്രി​മ​ബു​ദ്ധി​യി​ലും അ​വ​ൻ കാ​ഴ്ച​വെ​ച്ച മി​ക​ച്ച പ്ര​ക​ട​നം ലോ​കം ച​ർ​ച്ച​ചെ​യ്തു. എ​ന്നാ​ൽ, സ്പേ​സ് എ​ക്‌​സി​ൽ ചേ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ കൈ​റ​ൻ ക്വാ​സി​യു​ടെ ‘ലി​ങ്ക്ഡ്ഇ​ൻ’ പേ​ജ് നീ​ക്കം ചെ​യ്യ​പ്പെ​ട്ടു. കാ​ര​ണം, ലി​ങ്ക്ഡ് ഇ​ൻ സൈ​റ്റി​ന്റെ നി​യ​മ​മ​നു​സ​രി​ച്ച് 16 വ​യ​സ്സാ​യ​വ​ർ​ക്ക് മാ​​ത്ര​മേ അ​ക്കൗ​ണ്ട് അ​നു​വ​ദി​ക്കൂ.

‘‘16 വ​യ​സ്സ് തി​ക​യാ​ത്ത​തി​നാ​ൽ എ​ന്‍റെ ലി​ങ്ക്‌​ഡ്‌​ ഇ​ന്‍ അ​ക്കൗ​ണ്ട് റി​മൂ​വ് ചെ​യ്യു​ക​യാ​ണെ​ന്ന് ലി​ങ്ക്ഡ് ഇൻ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യാ​ൻ എ​നി​ക്ക് യോ​ഗ്യ​ത​യു​ണ്ട്. എ​ന്നാ​ൽ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ൽ ക​യ​റാ​നാ​വി​ല്ല, എ​ന്തൊ​രു വി​രോ​ധാ​ഭാ​സം! ചി​ല ടെ​ക് ക​മ്പ​നി​ക​ളു​ടെ ന​യ​ങ്ങ​ൾ എ​ത്ര​ത്തോ​ളം പി​റ​കി​ലാ​ണ്!’’ ക്വാ​സി അ​ന്ന് കു​റി​ച്ചു. 2025 മാ​ർ​ച്ചി​ൽ ക്വാ​സി വീ​ണ്ടും ഒ​രു പോ​സ്റ്റി​ട്ടു. 16 വ​യ​സ്സ് തി​ക​ഞ്ഞ ഉ​ട​ൻ ക്വാ​സി ലി​ങ്ക്ഡ്ഇ​ന്നി​ൽ തി​രി​ച്ചെ​ത്തി​യ​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​ത്. ‘ഇ​പ്പോ​ൾ എ​നി​ക്ക് 16 വ​യ​സ്സാ​യി, ലി​ങ്ക്ഡ്ഇ​ൻ എ​ന്നെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു’ എ​ന്നാ​ണ് ക്വാ​സി എ​ഴു​തി​യ​ത്.

2023 മു​ത​ൽ, ക്വാ​സി സ്‌​പേ​സ് എ​ക്‌​സി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. സ്റ്റാ​ർ​ലി​ങ്ക് പ്രോ​ജ​ക്ടി​ന്റെ പ്ര​ധാ​ന ഭാ​ഗം​കൂ​ടി​യാ​ണ് ക്വാ​സി. ഒ​പ്റ്റി​മൈ​സേ​ഷ​ൻ, ഡേ​റ്റ, ബീം ​പ്ലാ​നി​ങ് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ക്വാ​സി മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്നു. സ്‌​പേ​സ് എ​ക്‌​സി​ന്റെ സാ​റ്റ​ലൈ​റ്റ് ഇ​ന്റ​ർ​നെ​റ്റ് പ്രോ​ജ​ക്ടാ​യ സ്റ്റാ​ർ​ലി​ങ്കി​നെ ലോ​ക​മെ​മ്പാ​ടു​മെ​ത്തി​ക്കാ​ൻ ക്വാ​സി ന​ൽ​കി​യ സം​ഭാ​വ​ന ചെ​റു​തൊ​ന്നു​മ​ല്ല. സ്‌​പേ​സ് എ​ക്‌​സി​നു​മു​മ്പ് ഇ​ന്റ​ൽ ലാ​ബ്‌​സി​ൽ ഇ​ന്റേ​ണാ​യും ക്വാ​സി ജോ​ലി​ചെ​യ്തി​ട്ടു​ണ്ട്. 14ാം വ​യ​സ്സി​ൽ ഹ്യൂ​മ​ൻ എ.​ഐ ലാ​ബു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്റ​ലി​ലെ ആ​ദ്യ ബി​രു​ദ ഇ​ന്റേ​ണും ക്വാ​സി​യാ​യി​രു​ന്നു.

ഓപ്പൺ സോ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും മ​നു​ഷ്യ-​ക​മ്പ്യൂ​ട്ട​ർ ഇ​ട​പെ​ട​ലി​ൽ എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ക്വാ​സി കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ഇത് മാത്രമല്ല മി​ക​ച്ചൊ​രു പ്ര​സം​ഗ​ക​നാ​യും ക്വാ​സി തി​ള​ങ്ങി​യി​ട്ടു​ണ്ട്. ലി​ന​ക്സ് ഫൗ​ണ്ടേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക ഉ​ച്ച​കോ​ടി​യി​ലും ഷി​ഫ്റ്റ് എ.​ഐ ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ലു​മെ​ല്ലാം അ​വ​താ​ര​ക​നാ​യും ക്വാ​സി തി​ള​ങ്ങി. സാ​ന്താ ക്ലാ​ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബാ​ച്ല​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം നേ​ടി 2023ൽ ​ക്വാ​സി ച​രി​ത്ര​ത്തി​ൽ ത​ന്റെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് 170 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ബി​രു​ദ​ധാ​രി​യാ​യി ക്വാ​സി മാ​റി.

Leave a Reply

Your email address will not be published. Required fields are marked *