Your Image Description Your Image Description

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഗും​ല​യി​ൽ മ​ന്ത്ര​വാ​ദം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് 50 വ​യ​സുകാരിയെ കൊ​ല​പ്പെ​ടു​ത്തി. ഖ​ത്വ ന​ദി​യു​ടെ തീ​ര​ത്ത് മ​ണ​ലി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യും മു​ഖ്യ​പ്ര​തി​യാ​യ ക​ർ​മ്പാ​ൽ ല​ക്ര​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പ്രതി കു​റ്റം സ​മ്മ​തി​ച്ചു.ഗും​ല​യി​ലെ ഫാ​ട്ടി ബാ​ഗി​ച്ച ടോ​ളി സ്വ​ദേ​ശി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ നാ​ല് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ മ​ക​ൻ പോലീസിൽ പരാതി നൽകിയിരുന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ര​ച്ചി​ലി​നി​ടെ, ഖ​ത്വ ന​ദി​ക്ക് സ​മീ​പം കാ​ണാ​താ​യ സ്ത്രീ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ഒ​രു സ്ലി​പ്പ​റും ഒ​രു ട​വ്വ​ലും ക​ണ്ടെ​ത്തി.

ഇതേ തുടർന്നുള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ​ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ അ​യ​ൽ​ക്കാ​ര​നാ​യ ല​ക്ര​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ക്ര കു​റ്റം സ​മ്മ​തി​ച്ചു, സ്ത്രീ​യെ കൊ​ന്ന് ന​ദീ​തീ​ര​ത്തി​ന​ടു​ത്തു​ള്ള മ​ണ​ലി​ൽ കു​ഴി​ച്ചി​ട്ടെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *