ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലുള്ള പുതിയ ഇനം സസ്യത്തെ കൊല്ലം റോസ് മലയിൽ കണ്ടെത്തി. കോതമംഗലം എം.എ. കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. ജയലക്ഷ്മി,തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ എന്നിവരാണ് ഷിത്തിയ റോസ്മലയിൻസിസ് എന്ന് ശാസ്ത്ര നാമം നൽകിയ സസ്യത്തെ കണ്ടെത്തിയത്.
ശുദ്ധജലത്തിൽ വളരുന്ന പായൽ സസ്യമാണിത്. ഗവേഷണ ഫലം ഇന്റർനാഷണൽ ഫൈക്കോളജിയയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ മുമ്പ് ഹിമാലയത്തിലാണ് മറ്റൊരു ആൽഗെയെ കണ്ടെത്തിയതെന്ന് ഗവേഷകർ പറഞ്ഞു. മുമ്പ് ഇതേ സംഘം നടത്തിയ ഗവേഷണങ്ങളിൽ മൂന്ന് സസ്യങ്ങളെ കണ്ടെത്തിയിരുന്നു.