Your Image Description Your Image Description

രാജ്യത്ത് ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയിൽ വൻ വർധനവെന്ന് റിപ്പോർട്ട്.2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും വിവേചനവും അനുഭവിച്ചതായും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തുടർച്ചയായി വർധിച്ചുവെന്നും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യാസ് റിലീജിയസ് ലിബർട്ടി കമീഷൻ പറയുന്നു.

188 പീഡന സംഭവങ്ങളുമായി ഉത്തർപ്രദേശ് ഒന്നാംസ്ഥാനത്താണ്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് (150), രാജസ്ഥാൻ (40), പഞ്ചാബ് (38), ഹരിയാന (34) എന്നീ സംസ്ഥാനങ്ങളും.കഴിഞ്ഞ വർഷം നാല് കൊലപാതകങ്ങൾക്ക് പുറമേ 255 ഭീഷണികളും പീഡനങ്ങളും, 129 അറസ്റ്റ് സംഭവങ്ങളും, 76 ശാരീരിക അക്രമ സംഭവങ്ങളും, ലിംഗാധിഷ്ഠിത അക്രമവുമായി ബന്ധപ്പെട്ട 60 സംഭവങ്ങളും, ആരാധനാലയങ്ങൾ തടസ്സപ്പെടുത്തിയ 46 സംഭവങ്ങളും, നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 41 സംഭവങ്ങളും റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയിൽ ഏറ്റവും കൂടുതൽ സംഭവങ്ങൾ (71). തുടർന്ന് സെപ്റ്റംബർ (68), മാർച്ച് (64), ഒക്ടോബർ (62) എന്നിങ്ങനെ നടന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ പൊതു തെരഞ്ഞെടുപ്പുകൾ നിയന്ത്രണത്തിന് കാരണമായെങ്കിലും പീഡനം തുടർന്നു. ഓരോ മാസവും 45 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *