Your Image Description Your Image Description

താരങ്ങൾ തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ സിനിമ ലോകത്തിപ്പോൾ സർവ്വസാധാരണമാണ്. ഇപ്പോള്‍ ഇതാ സമാന്ത റുത്ത് പ്രഭവും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമിഴിലെ പ്രമുഖ സിനിമാ നിരൂപകനായ ചെയ്യാര്‍ ബാലുവാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ ചുവടു പിടിച്ച് നിരവധി ഗോസിപ്പുകളും വരുന്നുണ്ട്.

വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന ഗോസിപ്പ് ഏറെക്കാലമായി ഇന്റസ്ട്രിയില്‍ നിലനില്‍ക്കുന്നതാണ്. ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ എല്ലാം നേരത്തെ പുറത്തുവന്നിരുന്നു. അടുത്തിടെ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ച്, ഉടനെ സന്തോഷ വാര്‍ത്ത അറിയിക്കും എന്ന സ്റ്റാറ്റസ് വിജയ് ദേവരകൊണ്ട പങ്കുവച്ചപ്പോള്‍ അത് രശ്മിക തന്നെയാണ് എന്ന് ചിലര്‍ ഉറപ്പിച്ചു.
എന്നാല്‍ രശ്മികയുടേതല്ല, ആ കൈ സമാന്തയുടേതാണെന്നാണ് ഇപ്പോള്‍ ചെയ്യാര്‍ ബാലു പറയുന്നത്. രശ്മിക മുന്‍ കാമുകന്‍ രക്ഷിത് ഷെട്ടിയോടുള്ള പ്രതികാരത്തിനായിട്ടാണ് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പങ്കുവയ്ക്കുന്നതത്രെ. അല്ലാതെ ഇപ്പോള്‍ വിവാഹം ചെയ്ത് സെറ്റില്‍ഡ് ആകാനുള്ള താത്പര്യം രശ്മികയ്ക്കില്ലത്രെ.

കുഷി എന്ന ചിത്രത്തിന് ശേഷമാണത്രെ സമാന്തയും വിജയ് ദേവരകൊണ്ടയും അടുത്തത്. സമാന്തയുടെ സ്വഭാവവും ഇന്റലിജന്റ്‌സും ഒക്കെയാണത്രെ വിജയ് ദേവരകൊണ്ടയെ ആകര്‍ഷിച്ചത്. തനിയ്ക്ക് മാനസികമായുള്ള പിന്‍ബലം നല്‍കുന്ന ആളെന്ന നിലയില്‍ സമാന്തയും വിജയ് ദേവരകൊണ്ടയെ അംഗീകരിക്കുകയായിരുന്നുവത്രെ.

ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നും വന്ന് സ്വപ്രയത്‌നം കൊണ്ട് കരിയര്‍ ഉണ്ടാക്കി എടുത്ത നടിയാണ് സമാന്ത. തുടക്കത്തില്‍ ഒരുപാട് റിജക്ഷന്‍സ് എല്ലാം നേരിടേണ്ടി വന്നിരുന്നു. അതിന് ശേഷം നാഗ ചൈതന്യയുമായുള്ള വിവാഹം കഴിഞ്ഞു. വിവാഹ മോചനത്തിലും എത്തി. ജീവനാംശമായി എത്ര കോടി കൊടുക്കാനും അക്കിനേനി കുടുംബം തയ്യാറായിരുന്നു. പക്ഷെ ഒരു രൂപ പോലും സമാന്ത വാങ്ങിയില്ല. ആ തീരുമാനം ആരാധകര്‍ക്കിടയില്‍ സമാന്തയുടെ വാല്യു കൂട്ടി എന്നും ചെയ്യാര്‍ ബാലു പറഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *