Your Image Description Your Image Description

ബാറ്റിങിലും ഫീൽഡിലും എവിടെയും കളിപ്പിക്കാൻ കഴിയുന്ന താരമാണ് രാഹുലെന്ന് ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. താരത്തിന്റെ കൂടെ ഐപിഎൽ കളിക്കാൻ താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സ്റ്റാർക്ക് പറഞ്ഞു. കഴിഞ്ഞ വർഷം അവസാനം നടന്ന 2025 ലെ ഐപിഎൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് രാഹുലിനെയും സ്റ്റാർക്കിനെയും സ്വന്തമാക്കിയിരുന്നു.

‘ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ മിസ്റ്റർ ഫിക്സ്-ഇറ്റ് പോലെയാണ്. ആവശ്യപ്പെടുമ്പോൾ അദ്ദേഹം ബാറ്റിങ് ഓപ്പൺ ചെയ്തിട്ടുണ്ട്, മധ്യനിരയിൽ ബാറ്റ് ചെയ്തിട്ടുണ്ട്, ആറാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുണ്ട്, വിക്കറ്റ് കീപ്പർ ആണ്, ഫീൽഡ് ചെയ്തിട്ടുണ്ട് , സ്റ്റാർക്ക് കൂട്ടിച്ചേർത്തു.ഏകദിന ക്രിക്കറ്റിൽ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമാണ്’ സ്റ്റാർക്ക് പറഞ്ഞു.

ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ കിരീടം നേടുന്നതിൽ രാഹുൽ നിർണായക പങ്ക് വഹിച്ചിരുന്നു. ആറാം നമ്പറിലിറങ്ങി 97.90 സ്ട്രൈക്ക് റേറ്റോടെ 140 റൺസ് നേടി. കളിച്ച അഞ്ച് ഇന്നിങ്‌സുകളിൽ മൂന്നിലും അദ്ദേഹം പുറത്താകാതെ നിന്നു. ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ ആ ഇന്നിങ്‌സ് നിർണായകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *