Your Image Description Your Image Description

മനുഷ്യന്‍ ശ്രദ്ധ വളരെ കുറച്ച് മാത്രം നല്‍കുന്നതും എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന അവയവങ്ങളില്‍ ഒന്നുമാണ് നേത്രങ്ങള്‍. കണ്ണുകളുമായി ബന്ധപ്പെട്ട് നിരവധി പകര്‍ച്ചവ്യാധികളുമുണ്ട്. ഏറ്റവും പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് കണ്ണട ധരിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കണ്ണിന് കൂടുതൽ സ്‌ട്രെയിൻ നൽകുന്ന ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കാഴ്ച സംബന്ധമായ രോഗം വേഗം പിടിപെടുന്നത്. ഫാഷന്റെ ഭാഗമായി കണ്ണട ധരിക്കുന്നവര്‍ നിരവധിയാണെങ്കിലും കൂടുതല്‍ ആളുകളും കണ്ണട ധരിക്കുന്നത് കാഴ്ചപരിമിധി അനുഭവിക്കുന്നവരാണ്.

ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുള്ള മയോപ്പിയ അഥവാ ഷോര്‍ട്ട് സൈറ്റ്‌സ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദഗ്ദ്ധര്‍ ഇതിനെ മയോപ്പിയ പാന്റമിക് എന്നുപോലും വിളിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതശൈലി കണ്ണിന്റെ ഘടനയില്‍ അടക്കം ഉണ്ടാക്കുന്ന മാറ്റവും, അത് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുകയും ചെയ്യുകയാണ്. ദൂരത്തിലുള്ള കാഴ്ചകള്‍ മങ്ങലോടെ കാണുകയെ ശരിയായ മനസ്സിലാക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ഷോര്‍ട്ട് സൈറ്റ്‌സ്.

ഈ രോഗാവസ്ഥ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ അടുത്തിടെ നടത്തിയ ടൈം ട്രന്‍ഡ്‌സ് പഠനപ്രകാരം 5 നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ ഷോട്ട് സൈറ്റ്‌സ് വ്യാപകമായി കണ്ടുവരുന്നു. 1999 ല്‍ 4 .44 ശതമാനമായിരുന്ന മയോപ്പിയ 2019 ല്‍ 21.15 ശതമാനമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും 31 ശതമാനം ആളുകള്‍ക്കും മയോപ്പിയ ബാധിക്കുമെന്നാണ് പഠനം.

Leave a Reply

Your email address will not be published. Required fields are marked *