Your Image Description Your Image Description

നമ്മളിൽ ഭൂരിഭാഗം പേർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണല്ലോ കരിക്കിൻ വെള്ളം. നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് തേങ്ങ. അതിനാൽ തന്നെ തേങ്ങാവെള്ളം അല്ലെങ്കിൽ കരിക്കിൻ വെള്ളം നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്ന് കൂടിയാണ്. പ്രകൃതി ദത്തമായ ഈ പാനീയത്തിന്റെ പോഷക ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?

1. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്.

2 . കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് അതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. .ഡോക്ടറുടെ നിർദേശ പ്രകാരം ഗർഭിണികൾ കരിക്കിൻ വെള്ളം കുടിക്കുകയാണെങ്കിൽ മലബന്ധം , നെഞ്ചേരിച്ചിൽ എന്നിവക്ക് ആശ്വാസം ലഭിക്കും .

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേങ്ങാവെള്ളത്തിന് കഴിയും. ഇത് പ്രമേഹമുള്ളവർക്കും സ്ഥിരമായ രക്തത്തിലെ പഞ്ചസാര നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ബയോ ആക്റ്റീവ് എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറുംവയറ്റിൽ തേങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു.

4. ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഏറ്റവുവം മികച്ച പാനീയമാണ് കരിക്കിൻ വെള്ളം. ഇത് രക്തസമ്മർദ്ധം കുറയ്ക്കാൻ ഏറെ സഹായകരമാണ്. ഇതിലെ ഉയർന്ന പൊട്ടാസ്യം അളവ് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോ​ഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

5. കരിക്കിൻ വെള്ളത്തിൽ ധാരാളമായി ‌ആന്റിഓക്‌സിഡന്റുകളും സൈറ്റോകിനിനുകളും ഉണ്ട്. ഇത് അകാല വാർദ്ധക്യം തടയാനും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മം തിളക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കും.

6. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. രാവിലെ ജലാംശം നിലനിർത്തുന്നത് ഊർജ്ജ നില മെച്ചപ്പെടുത്താനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ദിവസം മുഴുവൻ നിങ്ങളുടെ ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്താനും കഴിയും.

7. വൃക്കയിലെ കല്ല് ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു: കരിക്കിൻ വെള്ളം കുടിക്കുന്നത് വൃക്കയിൽ‌ കല്ല് രൂപപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും കരിക്കിൻ വെള്ളം സഹായിക്കുന്നു.

8. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറി പാനീയമാണ് കരിക്കിൻ വെള്ളം. ഇത് സ്വാഭാവികമായും ജലാംശം നൽകുന്നതാണ്. കൂടാതെ, കരിക്കിൻ വെള്ളത്തിലെ ഉയർന്ന പൊട്ടാസ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു. വെറും വയറ്റിൽ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *