Your Image Description Your Image Description

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള അവധിക്കാല പഠനക്ലാസ് “നിറച്ചാർത്ത്-2025”- ലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു വിഭാഗങ്ങളായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസുകൾ. ഏപ്രിൽ ഏഴിന് ക്ലാസുകൾ ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ ചുമർചിത്ര, നാടൻപാട്ടു കലാകാരന്മാർ, സിനിമ, നാടക പ്രവർത്തകർ, കവികൾ, മിമിക്രി, മോണോആക്ട് കലാകാരൻമാർ, ശാസ്ത്രജ്ഞർ, കാർട്ടൂണിസ്റ്റുകൾ, ഗ്രാമീണകലാകേന്ദ്രം പദ്ധതിയിലെ കലാകാരന്മാർ, എം.എൽ.എ.മാർ, മന്ത്രിമാർ എന്നിവർ ഉൾപ്പെടെ കലാ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രശസ്തര്‍ ക്ലാസുകളില്‍ പങ്കാളികളാവും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. താല്‍പര്യമുള്ള രക്ഷിതാക്കൾ വാസ്തുവിദ്യാഗുരുകുലം ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടോ ഗുരുകുലത്തിന്റെ വെബ്സൈറ്റ് www.vasthuvidyagurukulam.com മുഖേനയോ പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9188089740, 9605458857, 0468-2319740.

Leave a Reply

Your email address will not be published. Required fields are marked *