Your Image Description Your Image Description

കേരളീയർ കാർഷികസംസ്കാരത്തിലേക്ക് തിരിച്ചു വരണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻസമ്മാൻ നിധി (പി.എം.കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിത്തുത്സവ വേദികൂടിയായ കഞ്ഞിക്കുഴി പി.പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സംസ്കാരം കൃഷിയുമായി ബന്ധപ്പെട്ടാണ്. കൃഷി പൂർണ്ണമായും ഇല്ലാതായാൽ നമ്മുടെ സമ്പന്നമായ സംസ്കാരത്തിലും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളെ ഇതിനായി ആശ്രയിക്കേണ്ട സ്ഥിതിയിൽ മാറ്റം വരണമെന്നും തരിശായി കിടക്കുന്ന സ്ഥലമെല്ലാം കൃഷിക്കായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷനായി. കഞ്ഞിക്കുഴി വലിയ കാർഷിക പാരമ്പര്യമുള്ള മണ്ണാണെന്നും അത്യധ്വാനത്തിന്റെയും നൂതന കൃഷി രീതികളുടെയും പുത്തൻ അധ്യായങ്ങൾ രചിക്കുന്ന ഈ മണ്ണിൽ വെച്ചുതന്നെ കർഷകർക്കുള്ള സഹായ പദ്ധതി നൽകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്ത്രി പറഞ്ഞു.
എച്ച് സലാം എം.എൽ.എ, ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ, കൃഷി അഡീഷണൽ ഡയറക്ടർ കെ. പി സെലീനാമ്മ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, കായംകുളം കെ.വി.കെ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. എം രാജീവ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി ദിലീപ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. കമ്മലമ്മ, ബൈരഞ്ജിത്, ഇന്ദിര, എസ്. ജ്യോതിമോൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ ബീനാമോൾ ആന്റണി പദ്ധതി വിശദീകരണം നടത്തി. മുതിർന്ന കർഷക വിജയ കാർത്തികയെ മന്ത്രി ഒ ആർ കേളു ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *