Your Image Description Your Image Description

തൃശൂര്‍: പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂര്‍ത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോള്‍ കൊള്ള ചെയ്ത് കടം വീട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മോഷണം നടത്താന്‍ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്.

അതേസമയം, പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത് സിസിടിവിയും ഫോണ്‍ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറല്‍ എസ്പി കൃഷ്ണകുമാര്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ പ്രതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആന്റണിയുടെ കയ്യില്‍ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവര്‍ച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഹെല്‍മറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കില്‍ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പര്‍ തെരഞ്ഞെടുത്തു. 3 തവണ ഡ്രസ്സ് മാറി. അങ്ങോട്ട് വന്നപ്പോഴും ഡ്രെസ് മാറിയെന്നും ഇയാള്‍ക്ക് മറ്റൊരു ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഷൂവിന്റെ കളര്‍ കേസില്‍ നിര്‍ണായകമാണ്. റിജോ ഏറെ വര്‍ഷം ഗള്‍ഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. സാമ്പത്തിക ബാധ്യതയുണ്ടോയെന്ന് വെരിഫൈ ചെയ്യുകയാണ്. മോഷണപണം ഉണ്ടെന്ന് പറയുന്നുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു.

മദ്യപിച്ചു പണം കളയുന്നയാളാണ് ഇയാള്‍. മോഷ്ടിച്ച പണത്തില്‍ നിന്ന് 2.90 ലക്ഷം കടം വീട്ടി. ഭാര്യ കുവൈറ്റില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകള്‍ കണ്ടു. അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവര്‍ ഫോണ്‍ ചെയ്യുമെന്നു കരുതി പെട്ടന് പുറത്തുപോയി. എന്നിട്ട് സിസിടിവി, ടവര്‍ നോക്കുകയും ചെയ്തു. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തില്‍ നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ അയാള്‍ ഷോക്കായി. ജനങ്ങളുടെ മുന്നില്‍ വലിയ ആളായി നിന്നു. ഇന്ന് വീട്ടില്‍ കുടുംബ സംഗമം നടന്നിരുന്നു. ഇന്നാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

3ദിവസം മുമ്പ് ഇയാള്‍ ബാങ്കില്‍ വന്നു. എക്‌സ്‌പെയറിയായ എടിഎം കാര്‍ഡുമായാണ് വന്നത്. അവസാനത്തെ 15 ദിവസത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയായിരുന്നു. ഇന്ന് വലിയ ടീമായി വീടുവളഞ്ഞുവെന്നും പൊലീസ് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ബാങ്ക് കവര്‍ച്ച എന്ന ഓപ്ഷനിലേക്ക് പ്രതി എത്തിയിരുന്നു. 3 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ ഉപയോഗിച്ച കത്തി ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *