ജിഷിൻ മോഹനും അമേയ നായരും മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ്. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തു വരുന്നത്. തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ആണ് പ്രണയദിനത്തിൽ വെളിപ്പെടുത്തിയത്. ‘‘അവളും അവനും യെസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈൻസ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.’’–അമേയയും ജിഷിനും കുറിച്ചു
ജിഷിൻ മോഹന്റെ ആദ്യ ഭാര്യ നടി വരദയാണ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി. അമേയയുടേതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന് മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വിവാദങ്ങളും വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന് മുൻപ് മറുപടി പറഞ്ഞിട്ടുള്ളത്.
എന്നാൽ വിവാഹമോചനത്തിന് ശേഷം താൻ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതിൽ നിന്നുള്ള മോചനത്തിനു കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമാണ് ജിഷിൻ പറഞ്ഞത്.