Your Image Description Your Image Description

ഡൽഹി: ബംഗ്ലാദേശിൽ പ്രഖ്യാപിത അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ വൈകുന്നതിൽ വിമർശിച്ച് സുപ്രീം കോടതി. അനധികൃത കുടിയേറ്റക്കാരെ ആ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിന് ബംഗ്ലാദേശിൽ നിന്നുള്ള സ്ഥിരീകരണം ആവശ്യമാണെന്ന കേന്ദ്രത്തിന്റെയും പശ്ചിമ ബംഗാളിന്റെയും നിലപാടിനെ കോടതി ചോദ്യം ചെയ്തു.

ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നാണ് ഇത്തരക്കാർക്കെതിരെയുള്ള കുറ്റം എന്നിരിക്കെ എന്തിനാണ് സ്ഥിരീകരണത്തിന് കാത്തിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും മറ്റൊരു രാജ്യത്തും ഇത്തരം ‘മൃദുത്വം’ വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി വിമർശിച്ചു.

Also Read: വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ; തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്

അതേസമയം ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ശിക്ഷ അനുഭവിച്ചതിനു ശേഷവും ബംഗാളിലെ ജയിലുകളിൽ തടങ്കലിൽ കഴിയുന്ന നൂറുകണക്കിന് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ദുരവസ്ഥയെ ഉയർത്തിക്കാണിക്കുന്ന 2013ലെ ഹർജിയിലാണ് ബെഞ്ച് വിധി പറയുന്നത്. അവരെ പാർപ്പിക്കാൻ നിങ്ങൾ രാജ്യത്ത് എത്ര തിരുത്തൽ സെന്ററുകൾ സ്ഥാപിക്കാൻ പോകുന്നു, എത്ര കാലത്തേക്ക് നിങ്ങളിവരെ പാർപ്പിക്കാൻ പോകുന്നുവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ജസ്റ്റിസ് ജെ.ബി.പർദീവാല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *