Your Image Description Your Image Description

ഇന്ത്യന്‍ വാഹന ഉപഭോക്താക്കള്‍ ഇപ്പോള്‍ ഏഴ് സീറ്റര്‍ കാറുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ കാറുകളില്‍ ധാരാളം സ്ഥലമുണ്ട് എന്നതും ഏഴ് പേര്‍ക്ക് ഇതില്‍ എളുപ്പത്തില്‍ ഇരിക്കാനും യാത്ര ചെയ്യാനും കഴിയും എന്നതുമൊക്കെയാണ് ഈ ജനപ്രിയതയ്ക്ക് കാരണം. ഈ വിഭാഗത്തില്‍, മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്‌കോര്‍പിയോ തുടങ്ങിയ 7 സീറ്റര്‍ കാറുകള്‍ വളരെ ജനപ്രിയമാണ്. ടാറ്റ മുതല്‍ മഹീന്ദ്ര വരെയുള്ള പുതിയ മോഡലുകള്‍ ഈ വരാനിരിക്കുന്ന കാറുകളില്‍ ഉള്‍പ്പെടുന്നു. 2025-ല്‍ വരാനിരിക്കുന്ന അത്തരം മൂന്ന് മോഡലുകളുടെ സവിശേഷതകളെക്കുറിച്ച് അറിയാം.

മഹീന്ദ്ര XUV 700 ഫെയ്സ്ലിഫ്റ്റ്

2021-ലാണ് മഹീന്ദ്ര XUV 700 പുറത്തിറങ്ങിയത്. ഇപ്പോള്‍ ഇതിന് ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് ലഭിക്കാന്‍ പോകുന്നു. 2025 ന്റെ രണ്ടാം പകുതിയില്‍ ഈ എസ്യുവി വില്‍പ്പനയ്ക്കെത്തുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിട്ടുണ്ട്. ഫെയ്സ്ലിഫ്റ്റ് ചെയ്ത എസ്യുവിക്ക് XUV 7XO എന്ന് പേരിടാനും സാധ്യതയുണ്ട്. പുതുക്കിയ എസ്യുവിയുടെ പുറംഭാഗത്തിലും ഇന്റീരിയറിലും പ്രധാന മാറ്റങ്ങള്‍ ലഭിക്കും. എങ്കിലും, പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

ടാറ്റ ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുകള്‍

ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും പെട്രോള്‍ പതിപ്പുകള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നായിരുന്നു. 2025 ന്റെ രണ്ടാം പകുതിയില്‍ ഈ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എസ്യുവികള്‍ക്ക് 1.5 ലിറ്റര്‍ ടിജിഡിഐ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കാന്‍ സാധ്യതയുണ്ട് എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്യുവിയുടെ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കും.

ടാറ്റ സിയറ ഐസിഇ

2025 ഓട്ടോ എക്സ്പോയില്‍ ടാറ്റ സിയറ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ടാറ്റ സിയറ വില്‍പ്പനയ്ക്ക് എത്താന്‍ സാധ്യതയുണ്ട്. സിയറയ്ക്ക് 1.5 ലിറ്റര്‍ tGDi പെട്രോളും 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും പുതിയ സിയറയ്ക്ക് കരുത്തേകും. ഇതിനുപുറമെ, എസ്യുവിയുടെ ക്യാബിനില്‍ ഉപഭോക്താക്കള്‍ക്ക് അതിശയിപ്പിക്കുന്ന സവിശേഷതകളും ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *