Your Image Description Your Image Description

മലപ്പുറം: മരത്തടികൾ താഴെയിറക്കാൻ ലോറിക്ക് മുകളിൽ കയറി കെട്ടഴിച്ചു. പിന്നാലെ താഴെ വീണ തൊഴിലാളിയുടെ മേൽ ഒന്നിനു പിറകേ ഒന്നായി മരത്തടികൾ വീണു. 54 കാരന് ദാരുണാന്ത്യം. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെ മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മരങ്ങൾ ലോറിയിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീൻ. ഇതിനായി ലോറിക്ക് മുകളിൽ കയറി കയർ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീൻ്റെ ദേഹത്തേക്ക് മരത്തടികൾ ഓരോന്നായി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ജോലിക്കാർ ഉടൻ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിനിടെ, അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ അപകടം നടക്കുന്നത് കൃത്യമായി കാണാം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *