തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് (18) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ആറേമുക്കാലിനാണ് ആക്രമണം ഉണ്ടായത്. ചില്‍ഡ്രൻസ് ഹോമിലെ അന്തേവാസിയായ 17 വയസുകാരനാണ് കൊലപാതകത്തിന് പിന്നില്‍. അങ്കിത് ഉറങ്ങികിടക്കുന്നതിനിടെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.