Your Image Description Your Image Description

ജ്യോതിഷ പ്രകാരം രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം 12 രാശികളും അനുഭവപ്പെടുന്നു. മെയ് മാസത്തിൽ രാഹു മീനം രാശിയിൽ നിന്ന് കുംഭം രാശിയിലേക്കെത്തുമെന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. മെയ് 18നാണ് രാഹു കുംഭം രാശിയിലേക്കെത്തുന്നത്. ഇത് ഷഡാഷ്ടക യോഗത്തിന് കാരണമാകുമെന്നും ജ്യോതിഷികൾ വ്യക്തമാക്കുന്നു.

മെയ് 18ന് ഷഡാഷ്ടക യോഗം രൂപപ്പെടുന്നതോടെ മൂന്ന് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. മെയ് 18 മുതൽ ജൂൺ ഏഴ് വരെയുള്ള 19 ദിവസമാണ് ഈ രാശിജാതർക്ക് ദുരിതകാലം. ഏതെല്ലാം രാശിക്കാരെയാണ് ഷഡാഷ്ടക യോഗത്തിന്റെ ദോഷങ്ങൾ കാത്തിരിക്കുന്നതെന്ന് അറിയാം.

ചിങ്ങം: ഷഡാഷ്ടക യോഗ കാലത്ത് ചിങ്ങം രാശിക്കാർ വളരെയധികം സൂക്ഷിക്കണം. ദാമ്പത്യ ജീവിതത്തിൽ സംഘർഷങ്ങളുണ്ടാകാം. തെറ്റിദ്ധാരണകൾ ഉണ്ടാകും. ഇത് ജീവിതത്തിൽ സമാധാനം ഇല്ലാതാക്കും. അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും കരുതലോടെ നീങ്ങണം.

ധനു: ഷഡാഷ്ടക യോഗത്തിന്റെ പ്രതികൂല ഫലങ്ങൾ ധനു രാശിയിൽ ജനിച്ചവർക്കും ഉണ്ടാകും. വീട്ടിൽ വഴക്കുകളുണ്ടാകും. വിദ്യാർഥികൾക്കും ഇത് മോശം സമയം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാകും. വളരെയധികം ശ്രദ്ധിച്ച് യാത്രകൾ ചെയ്യുക. വാഹനം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം.

മീനം: ഷഡാഷ്ടക യോഗം മൂലം മീനം രാശിക്കാർക്ക് പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക നഷ്ടങ്ങളുണ്ടാകും. അനാവശ്യ ചിലവുകൾ വരും. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് ചിന്തിച്ച് വിശകലനം ചെയ്യുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *