Your Image Description Your Image Description

കോട്ടയം : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കോട്ടയം റീജിയണു കീഴിലുള്ള കോട്ടയം മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കെ.എച്ച്.ആർ.ഡബ്ള്യു.എസ്, എ.സി.ആർ. ലാബുകളിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ജനുവരി 28ന് 11 മണിക്ക് കോട്ടയം മെഡിക്കൽ കോളജാശുപത്രി കെ.എച്ച്.ആർ.ഡബ്ള്യു.എസ്. പേവാർഡിലെ കോട്ടയം റീജണൽ മാനേജരുടെ കാര്യാലയത്തിൽ വെച്ചാണ് അഭിമുഖം.

താൽപര്യമുള്ളവർ അന്നു രാവിലെ 10.30-നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തണം. വിശദവിവരത്തിന് www.khrws.kerala.gov.in .

Leave a Reply

Your email address will not be published. Required fields are marked *