Your Image Description Your Image Description

മലപ്പുറം : കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭർതൃഗൃഹത്തിൽ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം. നിറത്തിന്‍റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദിൽ നിന്ന് ഷഹാന നിരന്തരം അവഹേളനം നേരിട്ടിരുന്നു.

ഇംഗ്ലീഷ് പറയാൻ അറിയില്ലെന്നും ഒഴിഞ്ഞുപോയ്ക്കൂടെയെന്നും ഷഹനായോട് ഭർത്താവ് പറഞ്ഞിരുന്നു. ഇതാണ് മകളുടെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.

2024 മെയ് 27 നായിരുന്നു അബ്ദുൽ വാഹിദും ഷഹാനയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് 27 ദിവസമാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. വിദേശത്തേക്ക് പോയ അബ്ദുൽ വാഹിദ് ഫോണിലൂടെ നിരന്തരമായി ഷഹാനയെ അധിക്ഷേപിച്ചിരുന്നു.ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു.

ഷഹാനയെ വിഷാദവതിയായി കാണപ്പെട്ട കോളേജ് അധികൃതർ വിളിച്ച് അന്വേഷിച്ചപ്പോളാണ് വീട്ടുകാരും കാര്യങ്ങള്‍ തിരക്കിയത്. അപ്പോളാണ് ഭര്‍ത്തൃവീട്ടില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ മാതാവിനോടും ബന്ധുക്കളോടും പറയുന്നത്.കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായ ഷഹാനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *