ശബരിമല: ശബരിമല മകരജ്യോതിയുടെ പുണ്യദർശനത്തിനായി കാത്തിരിക്കുന്നത് ഭക്തസഹസ്രങ്ങളാണ്. ഇന്നു വൈകുന്നേരം ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി മഹാദീപാരാധന നടക്കുമ്പോൾ പൊന്നന്പലമേട്ടിലാണ് മകരവിളക്ക് തെളിയുന്നത്.
മകരജ്യോതിയും സംക്രമനക്ഷത്രവും കണ്ട് ദീപാരാധനയുടെ പുണ്യവും നേടി അയ്യപ്പഭക്തർ മലയിറങ്ങും.ശബരിമലയില്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്.
രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും.