Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട്‌ പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം. മനക്കടവ് റോഡിൽ സ്ഥിതിചെയ്യുന്ന ആക്രിക്കടയിലാണ് തീ പിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് സമീപമുള്ള ഹോട്ടലിലേക്കും തീ പടർന്നു പിടിച്ചു. അപകടത്തിൽ ആക്രിക്കട പൂർണമായും കത്തി നശിച്ചു. ഏഴ് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടുത്തം കണ്ട് സമീപത്തുള്ള
കെട്ടിടത്തിൽ നിന്നും ചാടിയ അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു.

മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രാവിലെയോടെയാണ് തീ അണച്ചത്. പിടുത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. തീപിടുത്തത്തിൽ ഇന്ന് കയറ്റി അയയ്ക്കാൻ തയ്യാറാക്കി വച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *