Your Image Description Your Image Description

കോട്ടയം ; കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. ജനുവരി 13ന് ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിലാണ് മേള.

അപ്രന്റീസ് പരിശീലനത്തിന് അവസരം ഒരുക്കാനുള്ള മേളയിൽ കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ ഐ.ടി.ഐ. ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.

രാവിലെ 9.30 മുതൽ 11.30 വരെയാണ് രജിസ്‌ട്രേഷൻ. www.apprenticeshipindia.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2561803.

Leave a Reply

Your email address will not be published. Required fields are marked *