Your Image Description Your Image Description

ഡല്‍ഹി:പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീരുത്വമെന്നാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. എക്സിലുടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പുതുവര്‍ഷാഘോഷം നടത്തുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ട്രെക്ക് ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണം ഭീരുത്വമാണെന്നും ശക്തമായി അപലപിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഞങ്ങളുടെ പ്രാര്‍ഥനകളും ചിന്തകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെ, അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ’- നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *