Your Image Description Your Image Description

വീട്ടിലേയ്ക്ക് വാങ്ങിയ സവാള ഉപയോഗിക്കാതിരുന്ന് മുളയ്ക്കുന്നത് സാധാരണയാണ്. ഇത് ഉപയോഗ്യമാണോ എന്ന് സംശയം പലർക്കും ഉണ്ടയേക്കാം. എന്നാൽ ഉരുളക്കിഴങ്ങിനെ പോലെയല്ല, സവാള. മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ്.

വിറ്റമിന്‍ സി സമ്പുഷ്ടമാണ് മുള വന്ന സവാള. വിറ്റമിന്‍ സി ചര്‍മത്തിനും മുടിയ്ക്കുമെല്ലാം വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പയ്ക്കാനും ഇത് സഹായിക്കും.

മുള വന്ന സവാളയില്‍ നാരുകൾ അധികം അടങ്ങിയിട്ടുണ്ട്.അതിനാല്‍ ദഹനം മെച്ചപ്പെടാനും മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

കാല്‍സ്യം, ഫോസ്ഫറസ് എന്നിവ മുള വന്ന സവാളയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

ഇതില്‍ അടങ്ങിയ വിറ്റാമിന്‍ എ, അയേണ്‍, വിറ്റാമിന്‍ ഡി, സിങ്ക്, വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവയെല്ലാം തന്നെ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.

ശരീരത്തിലെ വീക്കം തടയാനും മുള വന്ന സവാള നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയ ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം കൂടിയാണ്.

സവാളയ്ക്ക് മുള വരുമ്പോള്‍ ഇത് അല്‍പം കൂടി മൃദുവാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *