Your Image Description Your Image Description

കൊൽക്കത്ത: ഒ‍ഡീഷയിൽ നിന്ന് രക്ഷപെട്ട് പശ്ചിമ ബം​ഗാളിൽ പിടിയിലായ പെൺകടുവയുടെ ആരോ​ഗ്യനില തൃപ്തികരം. ഒഡിഷയിലെ സിമിലിപാൽ കടുവാ സങ്കേതത്തിൽ നിന്നാണ് സീനത്ത് രക്ഷപ്പെട്ടത്. 3 ആഴ്ചകളോളം മൂന്ന് സംസ്ഥാനങ്ങളിലായി അലഞ്ഞുതിരിഞ്ഞ കടുവയെ പശ്ചിമ ബംഗാളിലെ ബങ്കുറ ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇപ്പോൾ ആശുപത്രിയിൽ വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കടുവയെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെ ബങ്കുറയിൽ വെച്ച് മയക്കിയശേഷം പിടികൂടിയ മൂന്ന് വയസ്സുള്ള കടുവയെ അർധരാത്രിയോടെ അലിപൂർ മൃഗശാല വെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സിമിലിപാൽ വിട്ടശേഷം ‘സീനത്ത്’ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ എന്നിവയുടെ അതിർത്തികളിലൂടെ 300 കിലോമീറ്ററിലധികം സഞ്ചരിച്ചു. പിടികൂടുന്നതിന്റെ അടുത്ത ദിവസങ്ങളിൽ കുറച്ച് ദൂരമേ യാത്ര ചെയ്തിരുന്നുള്ളൂവെന്നും അവൾ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ടായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസംബർ ആദ്യവാരത്തിലാണ് ഒഡിഷയിലെ സിമിലിപാൽ റിസർവ് ഫോറസ്റ്റിൽ നിന്ന് പെൺകടുവ രക്ഷപ്പെട്ടത്. പിടികൊടുക്കാതെ മൂന്ന് ആഴ്ച​യാണ് അധികൃതരെ സീനത്ത് ചുറ്റിച്ചത്. ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും സീനത്തിനെ കണ്ടെത്താനായില്ല. കെണിക്കൂടുകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും പകരം കാട്ടിലേക്ക് വഴിതെറ്റിയെത്തിയ ആടുകളെ കൊല്ലുകയും ചെയ്തു. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയെങ്കിലും നിബിഡവനങ്ങൾ വെല്ലുവിളിയുയർത്തി. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജി.പി.എസ് ട്രാക്കർ വഴി കടുവ ബങ്കുര ജില്ലയിലെ ഗോപാൽപൂർ വനത്തിലാണെന്ന് കണ്ടെത്തി. തുടർന്ന് മയക്കിയശേഷം പിടികൂടുകയായിരുന്നു.

21 ദിവസമായി ഒളിച്ചോടിക്കൊണ്ടിരുന്നതിനാലുള്ള മാനസിക സമ്മർദവും ആഘാതവും ഒഴികെ അവളുടെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആഴ്ചകളായി കറങ്ങിയ സ്ഥലങ്ങളിൽ വേണ്ടത്ര ഇരകളെ ലഭിക്കാത്തതിനാൽ കാര്യമായ ഭക്ഷണം ലഭിച്ചില്ല. കൂടാതെ, പിടികൂടാൻ കഴിയാത്തതിനാൽ വനംവകുപ്പിന് മയക്കേണ്ടിയും വന്നു. അതിനാൽ സുഖം പ്രാപിക്കാൻ സമയം ആവശ്യമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങൾ അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കടുവയെ സിംലിപാലിലേക്ക് എപ്പോൾ തിരിച്ചയക്കുമെന്നത് പറയാനായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അലിപൂർ മൃഗശാലയിൽ എത്തിയ സീനത്തിന് എരുമയുടെ ഇറച്ചിയാണ് ഭക്ഷണമായി നൽകിയത്.

കടുവയെ പിടികൂടിയ വനം വകുപ്പ് അധികൃതർക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദി അറിയിച്ചു. സീനത്തിനെ പിടികൂടി കൂട്ടിലാക്കുന്ന വിഡിയോയും അവർ ‘എക്സി’ൽ പോസ്റ്റ് ചെയ്തു.

About Author
Web Desk
View All Articles
Check latest article from this author !
യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.  വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. ഈ സമയത്ത് അഖിലിൻ്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഇവർ ആരോപിക്കുന്നു. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നു.  നിഖിൽ ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി കൂടുതൽ വഷളായതോടെ വീടിന് മുന്നിലെ റോഡിലേക്ക് മാറിനിന്നു.  ഈ സമയം അച്ഛനും മകനും തമ്മിൽ തർക്കം നടക്കുന്നത് അറിഞ്ഞ് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി. ഇവർ റോഡിൽ നിൽക്കുകയായിരുന്ന നിഖിലിനെ കാരണമില്ലാതെ മർദ്ദിച്ചെന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും  കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം. നിഖിലിന്റെ അമ്മ ജയ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.

January 4, 2025
ആശങ്കയുടെ അഞ്ചു ദിവസങ്ങൾ; വനം വകുപ്പിനെ വട്ടംചുറ്റിച്ച് ഇൻഫോസിസ് ക്യാംപസിൽ ഇറങ്ങിയ പുള്ളിപ്പുലി
ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ

Leave a Reply

Your email address will not be published. Required fields are marked *