Your Image Description Your Image Description

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനകാർക്ക് നോട്ടീസ്. കൈപ്പറ്റിയ ക്ഷേമ പെൻഷൻ തുക പലിശ സഹിതം തിരിച്ചടയ്ക്കാനാണ് നോട്ടീസ്.

18 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം പ​ണം തി​രി​ച്ച​ട​യ്ക്കാ​നാ​ണ് നി​ർ​ദേ​ശം.ഇ​വ​ർ 22,600 മു​ത​ൽ 86,000 രൂ​പ വ​രെ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​രാ​യ ആ​റു ജീ​വ​ന​ക്കാ​ർ അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ​പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

അതേസമയം, തട്ടിപ്പ് നടത്തിയ ജീവനക്കാരെ പിരിച്ചുവിടാനുള്ള ശിപാർശ നൽകി. ഈ ​റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.ആറ് പേരും ക്ഷേമ പെൻഷൻ ബോധ പൂർവ്വം തട്ടിയെടുത്തു എന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *