Your Image Description Your Image Description

വൈപ്പിൻ : മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഞാറയ്ക്കൽ വാലക്കടവ് കളത്തിപ്പറമ്പിൽ പ്രേമന്റെ മകൻ ആൻസൻ (36) ആണ് മരിച്ചത്.അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൻസൻ.

12-ന് വാലക്കടവ് കളത്തിപ്പറമ്പിൽ ബാബുവിന്റെ മകൻ കുഞ്ഞൻ എന്ന് വിളിക്കുന്ന ബാലമുരളികൃഷ്ണയെ (26) മുത്തശ്ശിയുടെ സഞ്ചയനകർമങ്ങൾ ചെയ്തുകൊണ്ടിരിക്കേ ആൻസൻ നിലവിളക്കിന് ആക്രമിച്ചത്. തുടർന്ന് ബാലമുരളികൃഷ്ണയുടെ സുഹൃത്തുക്കളും ആൻസനുമായി സംഘട്ടനമുണ്ടായി. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ ആൻസനെ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് ആൻസൻ മരിച്ചത്. ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *