Your Image Description Your Image Description

വയനാട്: നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പുൽപ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. കാലിന് സാരമായി പരിക്കേറ്റ പുൽപ്പള്ളി സ്വദേശിയായ സദാനന്ദനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മീനങ്ങാടിയിൽ കനാൽറോഡ് ഇടക്കരവയലിൽ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണറിനുള്ളിൽ റിങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെ മണ്ണ് തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *