Your Image Description Your Image Description

മലപ്പുറം : വികസനത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഏറ്റവും മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന സർക്കാറാണ് കേരളത്തിലേതെന്നും 60 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനം നമ്മുടേതാണെന്നും വിനോദസഞ്ചാര – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാട്ടുമുണ്ട തോട്ടത്തിൽ കൺവെൻഷൻ സെൻ്ററിൽ നടന്ന കരുതലും കൈത്താങ്ങും നിലമ്പൂർ താലൂക്ക് തല അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 60 ലക്ഷം പേർക്ക് പെൻഷൻ, 4 ലക്ഷത്തിലധികം പേർക്ക് വീടുകൾ തുടങ്ങിയവ ഇതിൻ്റെ ഭാഗമാണ്. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ ചെന്നാൽ എളുപ്പത്തിൽ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളാണ് അദാലത്തുകളിലൂടെ പരിഹരിക്കുന്നത്.

2023ല്‍ എല്ലാ താലൂക്കുകളിലും അദാലത്ത് നടത്തിയിരുന്നു. തുടർന്ന് ലോകചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത വിധം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും ജനങ്ങളെ കേൾക്കാൻ നേരിട്ട് എത്തിയ നവകേരള സദസ്സുകൾ നടത്തുകയുണ്ടായി. അതിൻ്റെയെല്ലാം തുടർച്ചയാണ് ഇപ്പോൾ അവശേഷിക്കുന്ന പരാതികൾ കൂടി പരിഗണിക്കുന്നതിന് വീണ്ടും താലൂക്ക് തല അദാലത്തുകള്‍ നടത്തുന്നത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *