Your Image Description Your Image Description

മലപ്പുറം : ഭക്ഷണക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി ‘കരുതലും കൈത്താങ്ങും’ അദാലത്തിനെത്തിയ ജയനന്ദനും ആമിനക്കുട്ടിക്കും നിറഞ്ഞ മനസ്സോടെ മടക്കം. അമരമ്പലം ഒറവംകുണ്ട് തിരുമുണ്ടിക്കല്‍ കാരപറമ്പ വീട്ടില്‍ ജയനന്ദന്‍, വടപുറം വലിയപീകികക്കല്‍ ആമിനക്കുട്ടി എന്നിവര്‍ക്കാണ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നിര്‍ദേശത്തില്‍ സാമൂഹികനീതി വകുപ്പ് നടപടിയെടുത്തത്.

ലൈഫ് മുഖേന ലഭിച്ച വീട്ടിലാണ് താനും ഭാര്യയും താമസിക്കുന്നതെന്നും രണ്ട് വര്‍ഷം മുമ്പ് വരെ ലഭിച്ചിരുന്ന ഭക്ഷണ കിറ്റുകള്‍ മുടങ്ങിയിരിക്കുകയാണെന്നുമായിരുന്നു ജയനന്ദനന്റെ പരാതി. എല്ലാമാസവും പോഷക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് ലഭ്യമാക്കണമെന്നും നേരിട്ട് വീട്ടില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

താന്‍ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നതെന്നും കിറ്റ് അനുവദിക്കണമെന്നുമായിരുന്നു ആമിനക്കുട്ടിയുടെ ആവശ്യം. അദാലത്ത് കഴിഞ്ഞയുടന്‍ ഇരുവരുടെയും വീട് സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അര്‍ഹരാണെന്ന് കണ്ടെത്തുകയും ഭക്ഷണകിറ്റ് വിതരണം ചെയ്യാന്‍ ജില്ല സാമൂഹികനീതി ഓഫീസര്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *