Your Image Description Your Image Description

പുനലൂർ: ആധുനിക സൗകര്യങ്ങളോടുകൂടി പുനലൂർ റെയിൽവേ സ്‌റ്റേഷനിൽഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് വിശാലമായ വെയിറ്റിങ് ഹാൾ പണിയുന്നതിനുള്ള പില്ലറുകളുടെ നിർമാണം തുടങ്ങി.

ആയിരം ചതുരശ്ര അടി വിസ്‌തൃതിയിലാണ് നിർമാണം. ഇവിടെ എസി നോൺ എസി വിഭാഗങ്ങൾക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തണമെന്ന് നേരത്തെ നിർദേശം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊല്ലം ചെങ്കോട്ട പാതയിൽ കൊല്ലം കഴിഞ്ഞാൽ ആദ്യമായി അമൃത് ഭാരത് പദ്ധതി പ്രകാരം പുനർനിർമാണ പട്ടികയിൽ ആദ്യമായി ഇടം പിടിച്ചത് പുനലൂർ സ്‌റ്റേഷനാണ്. 5 മാസം മുൻപ് ചെങ്കോട്ട പുനലൂർ പാത പൂർണമായി വൈദ്യുതീകരിച്ച കമ്മിഷൻ ചെയ്ത‌തോടെ കൂടുതൽ സർവീസുകളാണ് ഇതുവഴി വരാൻ പോകുന്നത്.

നിലവിൽ ചെന്നൈ-എശൂർ- കൊല്ലം എക്സ‌്പ്രസ്, പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്പ്രസ്, മധുര ഗുരുവായൂർ ട്രെയിൻ, താംബരം തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ ട്രെയിൻ, പുനലൂർ -മധുര എക്സ്പ്രസ്, എറണാകുളം -വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം -പുനലൂർ മെമു സർവീസ്, പുനലൂർ കന്യാകുമാരി പാസഞ്ചർ ട്രെയിൻ എന്നിവയാണ് പുനലൂരുമായി ബന്ധപ്പെട്ട സർവീസ് നടത്തുന്ന ട്രെയിനുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *