Your Image Description Your Image Description

മെക്‌സിക്കോ സിറ്റി: ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. 66 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബമാണ് സ്ഥിരീകരിച്ചത്. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ നാമം.

മെക്‌സിക്കോയിലെ ലൂച്ച ലിബ്രെ രംഗത്ത് പ്രശസ്തി നേടി, വേൾഡ് റെസ്‌ലിംഗ് അസോസിയേഷൻ, ലൂച്ച ലിബ്രെ എഎഎ വേൾഡ് വൈഡ് തുടങ്ങിയ പ്രമുഖ സംഘടനകളുമായി ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ റെയ് മിസ്റ്റീരിയോ സീനിയർ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു.

2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു. മെക്‌സിക്കന്‍ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. മരണത്തില്‍ അനുശോചനമറിയിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *