Your Image Description Your Image Description

കോട്ടയം : കെൽട്രോൺ തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ജേണലിസം ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ് ടു. പ്രായപരിധിയില്ല. പഠന കാലയളവിൽ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്താഅവതരണം, ആങ്കറിങ്ങ്, പി.ആർ, അഡ്വെർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പഠനകാലയളവിൽ പരിശീലനം ലഭിക്കുക.

തിരുവനന്തപുരം കെൽട്രോൺ സെന്ററിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്. ഡിസംബർ 24 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9544958182, 0471 2325154.

Leave a Reply

Your email address will not be published. Required fields are marked *