Your Image Description Your Image Description

ഡൽഹി : രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ ടാങ്കർ അപകടത്തിൽ മരണം 14 ആയി. അപകടത്തിൽ പരുക്കേറ്റ 32 പേർ ഗുരുതര വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.

വെള്ളിയാഴ്ച രാവിലെ, ജയ്പൂർ-അജ്മീർ റൂട്ടിൽ എൽപിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *