Your Image Description Your Image Description

കോട്ടയം : കുടുംബശ്രീ സംരംഭകർക്ക് പ്രാദേശിക വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള ക്രിസ്‌മസ്-ന്യൂ ഇയർ വിപണനമേള കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിലാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വൈവിധ്യമാർന്ന കേക്കുകൾ, കുക്കീസുകൾ, കുടുംബശ്രീ ബ്രാൻഡിലുള്ള കറി പൗഡറുകൾ, തദ്ദേശീയ ഭക്ഷ്യ ഉത്‌പന്നങ്ങൾ, അച്ചാറുകൾ, വെളിച്ചെണ്ണ എന്നിവ മേളയിലുണ്ട്.

കുടുംബശ്രീ സൂക്ഷ്‌മ സംരംഭങ്ങളിൽ നിന്നുള്ള കേക്കുകളാണ് മേളയുടെ പ്രധാന ആകർഷണം. മിൽക്ക് പൈനാപ്പിൾ, മിൽക്ക് ഡേയ്റ്റ്സ് ആൻഡ് നട്സ്, പ്ലംകേക്ക്, കാരറ്റ് കേക്ക്, കാരറ്റ് ആൻഡ് ഡേറ്റ്സ് പുഡിങ് കേക്ക്, മാർബിൾ കേക്ക്, ബട്ടർ കേക്ക് തുടങ്ങി 100 രൂപ മുതൽ 700 രൂപ വരെയുള്ള കേക്കുകൾ മേളയിലുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ വാങ്ങാം.

24-ന് വൈകീട്ട് മേള സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, മാർക്കറ്റിങ് ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *