Your Image Description Your Image Description

ആലപ്പുഴ : എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര എനര്‍ജി ഫെസ്റ്റിവലിലേക്ക് സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു. ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവരും ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അറിയണം. മികച്ച ആശയവിനിമയശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ iefk.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 31-നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0471 2594922, 9400068335. ഇമെയില്‍: emck@keralaenergy.gov.in. രജിസ്ടേഷന്‍ ലിങ്ക്: https://forms.gle/4j5LvuL17my51dreA

 

Leave a Reply

Your email address will not be published. Required fields are marked *