Your Image Description Your Image Description

ബ്രിസ്ബെയ്ൻ : വിരമിക്കൽ പ്രഖ്യാപനം നടത്തിയ അശ്വിന് ആശംസനേർന്ന് സച്ചിൻ. ഇന്ത്യയുടെ ഏറ്റവും മികച്ച വിജയശിൽപ്പികളിലേക്കുള്ള അശ്വിന്റെ യാത്ര അത്ഭുതകരമായിരുന്നുവെന്ന് പറഞ്ഞ സച്ചിൻ അശ്വിൻ്റെ രണ്ടാം ഇന്നിങ്സിന് ആശംസയും നേർന്നു.

എക്സിൽ സച്ചിൻ കുറിച്ച വാക്കുകൾ ഇങ്ങനെ

അശ്വിൻ, മനസിനേയും ഹൃദയത്തേയും തുല്യമായി സമന്വയിപ്പിച്ചുകൊണ്ട് നിങ്ങൾ മത്സരത്തെ സമീപിച്ച രീതിയെ ഞാൻ എല്ലായിപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. കാരംബോളിൻ്റെ പൂർണതയിൽ നിന്നും നിർണായകമായ റൺസ് സംഭാവന ചെയ്യുന്നതിലേക്ക്. നിങ്ങൾ എപ്പോഴും വിജയിക്കാനുള്ള വഴി കണ്ടെത്താറുണ്ട്. ഉയർന്നുവരുന്ന ഒരു പ്രതിഭയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച വിജയശിൽപ്പികളിൽ ഒരാളായുള്ള നിങ്ങളുടെ വളർച്ച വീക്ഷിക്കുന്നത് അത്ഭുതകരമായിരുന്നു. നിങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. രണ്ടാം ഇന്നിങ്സിന് ആശംസകൾ നേരുന്നു.- സച്ചിൻ കുറിച്ചു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ആ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *