കോഴിക്കോട്: കൈതപ്പൊയിലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗുളൂരുവിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.
ഇവർ സഞ്ചരിച്ച ബസ് എതിരെ വന്ന പിക്ക്അപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 10 ശബരിമല തീർഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.