Your Image Description Your Image Description

മും​ബൈ: മുംബൈയിൽ സ​മീ​പ​മു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​ത്. മും​ബൈ മ​ലാ​ട് സ്വ​ദേ​ശി​യാ​യ 43 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​തെ​ന്ന് റിപ്പോർട്ടുകൾ.

കാ​ണാ​താ​യ ഏ​ഴ് വ​യ​സു​കാ​ര​നാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ഫെ​റി ബോ​ട്ട് നാ​വി​ക സേ​ന​യു​ടെ ബോ​ട്ടി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് എ​ലി​ഫ​ന്‍റാ ഗു​ഹ സ​ന്ദ​ർ​ശി​ക്കാ​ൻ 110 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.യാ​ത്രാബോ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന നേ​വി സ്പീ​ഡ് ബോ​ട്ട് ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *