Your Image Description Your Image Description

വയനാട്: തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം അടിച്ചത് വയനാട് വിറ്റ ടിക്കറ്റിന്. ആർക്കാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് എന്ന സബ് ഏജന്റ് വില്‍പ്പന നടത്തിയ ടിജി 434223 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാ​ഗരാജ് പറഞ്ഞു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും വാങ്ങിയ ആളെ ഓർമയില്ലെന്നും നാ​ഗരാജ് പറഞ്ഞു.കര്‍ണാടകയില്‍ നിന്നും വയനാട്ടില്‍ കൂലിപ്പണിക്കായി വന്ന സമയത്ത് ലോട്ടറി കടയില്‍ ജോലി ചെയ്തു. പിന്നീട് അനിയനുമായി ചേര്‍ന്ന് ലോട്ടറി ഏജന്‍സി തുടങ്ങുകയായിരുന്നെന്ന് നാഗാജ് പറഞ്ഞു. ലോട്ടറി വിറ്റ വകയില്‍ എത്ര കമ്മീഷന്‍ കിട്ടുമെന്ന് അറിയില്ലന്നും അതിനെ കുറിച്ചെന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും നാഗരാജ് പറഞ്ഞു. ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *