Your Image Description Your Image Description

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നും ഡീസൽ കവർന്നതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചു എന്നാണ് പരാതി.

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് ഡീസൽ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *