Your Image Description Your Image Description

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഹരിയാനയിലെ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. 7 എണ്ണം സംബന്ധിച്ച് പരാതി നൽകിഎന്നും ഇനി 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണു​ഗോപാൽ പറഞ്ഞു. ഇവിഎം സംബന്ധിച്ചുള്ള പരാതിയുമായി കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരാണ് കമ്മീഷനിലെത്തിയത്.

പരാതി പരിശോധിക്കാമെന്നു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. അതിനപ്പുറത്തേക്ക് ശക്തമായ നടപടി വേണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പരാജയം മറയ്ക്കാനായി പരാതി നൽകുന്നു എന്ന ആരോപണത്തിനോടും കെസി മറുപടി നൽകി. അന്വേഷണം നടത്തി തെളിയിക്കട്ടെയെന്നായിരുന്നു കെസിയുടെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ, കോൺ​ഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ യോ​ഗം ചേർന്നിരുന്നു. രാഹുൽ ​ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് യോ​ഗത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *