Your Image Description Your Image Description

പേരാമ്പ്ര : പേരാമ്പ്രയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു . ചാത്തങ്കോട്ട് ശ്രീധരനെയാണ് മകൻ ശ്രീലേഷ് കൊലപ്പെടുത്തിയത് . വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വാരിയെല്ല് തകർന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് . സംഭവത്തിൽ പ്രതി ശ്രീലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു .

ശ്രീധരനും ശ്രീലേഷും നിരന്തരമായി മദ്യപിക്കുകയും . വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നു . സംഭവം നടന്ന ദിവസം ശ്രീധരനും ശ്രീലേഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിലെ ബന്ധുവീട്ടിലായിരുന്നു. ശ്രീലേഷ് ശ്രീധരൻ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ടെന്നും തനിക്ക് നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. വിമലയെ ഫോണ്‍ വിളിക്കുകയായിരുന്നു . തുടർന്ന് ഈ വിവരം വിമല ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയെ വിളിച്ച് പറഞ്ഞു. തുടർന്ന് ഇവർ ഉടൻ നാട്ടുകാരുടെ സഹയാത്തോടെ വീട്ടിൽ എത്തിയപ്പോൾ തലയുടെ പിന്നിൽ മുറിവേറ്റ പാടുമായി ശ്രീധരൻ രക്തത്തിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത് . പിന്നാലെ നാട്ടുകാര്‍ പേരാമ്പ്രയിലെ പോലീസിൽ വിവരമറിയിക്കുകയും ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഉടൻ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

അതേസമയം, മോട്ടര്‍സൈക്കിള്‍ ഇടിപ്പിച്ച് ശ്രീലേഷ് മൂന്നു വര്‍ഷം മുൻപ് ശ്രീധരനെ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ച് കുറേകാലം ചികിത്സയിലായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *