Your Image Description Your Image Description

തിരുവനന്തപുരം: തൊഴിലാളിയെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി .വെള്ളാറിനടുത്തുള്ള സ്വകാര്യ ഹോട്ടലിന്റെ ഒഴിഞ്ഞ പുരയിടത്തിലാണ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത് . വെങ്ങാനൂർ വടക്കേ മലപുത്തൻ വീട്ടിൽ ജോസ് എന്ന ബെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ബെയെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോസ്സ്വകാര്യ ഹോട്ടലിൽ പുറംപണിയെടുക്കുന്ന ജീവനക്കാരനായിരുന്നു . ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ പുറകിലുളള ഷെഡിലായിരുന്നു താമസിച്ചിരുന്നത്. . ബെയെയുടെ മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ട്..

മൃതദേഹം കോവളം എസ്.എച്ച്.ഒ. വി.ജയപ്രകാശിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *