Your Image Description Your Image Description

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിവിഷംകഴിച്ച് ആത്മഹത്യ ചെയ്‌തു .തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ വ്യാജ എന്‍.സി.സി. ക്യാമ്പിന്റെ മറവിലാണ് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുഖ്യപ്രതി വിഷംകഴിച്ച് ആത്മഹത്യ ചെയ്‌ത് .രാഷ്ട്രീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയുടെ യുവജനവിഭാഗം നേതാവ് ശിവരാമനാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്‌ത്. ഇയാളെ ഉടൻ സേലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു . അതേസമയം ഇയാൾ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണു പോലീസ് പറയുന്നത്.

തിങ്കളാഴ്ച ശിവരാമനെ കോയമ്പത്തൂരില്‍ വച്ചാണ് പിടികൂടിയത് . പുലര്‍ച്ചെ 5.15ന് അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ശിവരാമന്‍ വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾ രക്ഷപ്പെടാനുള്ള ശ്രമത്തിൽ കാലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ പരുക്കിൽ കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാജ എന്‍.സി.സി. ക്യാമ്പില്‍ വെച്ച് എട്ടാം ക്ലാസില്‍ പഠിക്കുന്ന 12 പെണ്‍കുട്ടികളെയാണ് ശിവരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പിച്ചത് .ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍, പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ ബര്‍ഗുര്‍ ഓള്‍ വുമണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .

അന്വേഷണം ഊര്‍ജ്ജിതമാക്കാനും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഈ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചത് .അതേസമയം സമാന രീതിയിൽ മറ്റ് സ്‌കൂളുകളിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും കൂടി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *