Your Image Description Your Image Description

തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്നു പതിമൂന്നുകാരിയെ നാളെ കഴക്കൂട്ടം പൊലീസ് കുട്ടിയുമായി നാട്ടിലേക്ക് മടങ്ങും. കുട്ടിയെ വിശാഖപട്ടണത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് . നാളെ ഉച്ചയ്ക്കു മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. ശേഷം രാത്രി 10.25 നു വിജയവാഡയിൽ നിന്നും കേരള എക്സ്പ്രസിലാണ് കേരളത്തിലേക്കു പോകുന്നത് . തുടർന്ന് കുട്ടിയുമായി ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.

അതേസമയം കുട്ടിയുമായി തിരികെയെത്തിക്കുന്നതിനായി എത്തിയ സംഘം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു .വിശാഖപട്ടണത്ത് എത്തിയ രണ്ടു വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെയുളള പൊലീസ് സംഘമാണു കുട്ടിയെയും കൊണ്ട് കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു അസൗകര്യം നേരിട്ടത് . പിന്നലെ കുട്ടിയുമായി രണ്ടു പേര്‍ വിമാനത്തില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും യാത്രാച്ചെലവു പ്രശ്‌നമായി. ശേഷം ഇവരെ സഹായിക്കാൻ മലയാളി സംഘടനാ പ്രവര്‍ത്തകരും
ഒപ്പം ചേർന്നു .

Leave a Reply

Your email address will not be published. Required fields are marked *