Your Image Description Your Image Description

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നത് . സഹോദരിയെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വണ്ടി ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിലേക്ക് അന്വേഷണം വഴിമാറിയത്. ഇതാണ് ഇയാളെ കുടുക്കാൻ സഹായിച്ചത് .

ഉധം സിങ് നഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്. ശുഭം ചൗധരി ഇന്‍ഷുറന്‍സ് തുകയ്ക്കായി സലോണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ അജിത് സിങ് ആണ് പൊലീസില്‍ പരാതി നല്‍കിയത് . അതേസമയം ഇയാൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *