Your Image Description Your Image Description

നിപ എന്ന സംശയത്തിൽ കണ്ണൂരില്‍ രണ്ട് പേര്‍ ചികിത്സയില്‍ . ഇവരുടെ സാമ്പിളുകള്‍ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ശേഷം ഫലം വന്നതിന് ശേഷം മാത്രമേ ബാക്കി നടപടികൾ ഉണ്ടാവുക . നിലവിൽ മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്.

നേരത്തെ മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മലപ്പുറത്ത് നിപ മുക്തമായി പ്രഖ്യാപിച്ചിരുന്നു .

ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *