Your Image Description Your Image Description

തിരുവനന്തപുരം : അമൃത ടിവി ക്യാമറാമാൻ പ്രേം ശങ്കർ അനുസ്മരണ യോഗം തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യോഗത്തിൽ അമൃത ടിവി മുൻ സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ ജി.കെ.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തുകയും . കോൺഗ്രസ് നേതാവ് ടി.ശരത്ചന്ദ്രപ്രസാദ്, ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, , പ്രസ് ക്ലബ് ട്രഷറർ വിനീഷ്, ജോയിൻ്റ് സെക്രട്ടറി നിസാർ മുഹമ്മദ്, മാധ്യമ പ്രവർത്തകരായ സി.ആർ. ചന്ദ്രൻ , പ്രവീൺ പട്ടാമ്പി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *